തേങ്കുറുശ്ശി കൊലപാതകം; 'പുറത്തിറങ്ങിയാൽ അവർ എന്നെയും കൊല്ലും; എന്റെ വീട്ടുകാരെയും', വിധിയിൽ തൃപ്തിയില്ല; പൊട്ടികരഞ്ഞ് ഹരിത

  1. Home
  2. Trending

തേങ്കുറുശ്ശി കൊലപാതകം; 'പുറത്തിറങ്ങിയാൽ അവർ എന്നെയും കൊല്ലും; എന്റെ വീട്ടുകാരെയും', വിധിയിൽ തൃപ്തിയില്ല; പൊട്ടികരഞ്ഞ് ഹരിത

THENKURISHI


 

തേങ്കുറുശ്ശി ദുരഭിമാന കൊലയിലെ ശിക്ഷാവിധിയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ കുടുംബം. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആയിരുന്നു പ്രതികൾക്ക് നൽകേണ്ടിയിരുന്നത്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ ഒന്നും വിധിയില്ല എന്നും കുടുംബം പറയുന്നു. അപ്പിൽ നൽകുമെന്നും കുടുംബം പറയുന്നു. 

 എന്നെയും കൊല്ലും എന്ന ഭീഷണി ഒക്കെ ഉണ്ടായിരുന്നു,  പ്രതികൾക്കെതിരായി മൊഴി നൽകരുത് എന്ന് ആവശ്യപ്പെട്ട് അവർ വീട്ടുകാരെ ഭീഷണിപ്പെടുത്തി. അനീഷിന്റെ ഭാര്യ ഹരിത പറയുന്നു. ഇനിയും എന്റെ വീട്ടുകാർക്ക് ജീവിക്കണ്ടേ ! പേടിച്ചു പേടിച്ച് എത്രകാലം ഇനിയും ജീവിക്കും. ഞങ്ങൾക്ക് ജീവിക്കണ്ടേ? നല്ല പേടിയുണ്ട്. ഇവർ പുറത്തിറങ്ങിയാൽ എന്നെ കൊല്ലും. അനീഷേട്ടന്റെ വീട്ടുകാരെയും കൊല്ലും. തെറ്റ് ചെയ്തിട്ടും തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞ് ചിരിച്ചിട്ടാണ് പോകുന്നത് ഞങ്ങൾ ചെയ്തത് എന്താണ് എന്ന് തിങ്കളാഴ്ച അറിയുമെന്ന് പറഞ്ഞിട്ടാണ് പോയത് ശിക്ഷാവിധി കേട്ടിട്ടും പ്രതികൾക്ക് യാതൊരുവിധ കൂസലും ഇല്ല. 

തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 50,000 രൂപ വീതം പിഴയും വിധിച്ചു. 2020 ഡിസംബർ 25ന് വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച  തേങ്കുറിശ്ശി ഇലമന്ദം സ്വദേശി  അനീഷിനെ വിവാഹത്തിന്റെ എൺപത്തിയെട്ടാം നാൾ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജാതി പ്രശ്നം പറഞ്ഞായിരുന്നു കൊലപാതകം.