നിലമ്പൂരിൽ അൻവർ ഫാക്ടർ ഇല്ലെന്ന് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിലെ വിജയത്തിൽ എല്ലാ യുഡിഎഫ് നേതാക്കൾക്കും ക്രെഡിറ്റുണ്ടെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പി.വി അൻവറിൻ്റെ പേര് പറഞ്ഞ് ജയത്തിൻ്റെ മാറ്റ് കുറക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായി തോന്നുന്നില്ല. വ്യക്തിപരമായി തന്നെ പറ്റി അൻവർ പലതും പറഞ്ഞുവെന്നും ജനം അതിന് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ അൻവർ ഫാക്ടർ ഇല്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിലെ ജനങ്ങൾക്കും യുഡിഎഫിലെ നേതാക്കൾക്കുമാണ് വിജയത്തിൻറെ ക്രെഡിറ്റ്. ഇവരെല്ലാം ഒന്നിച്ച് നിന്നതുകൊണ്ടാണ് വിജയം നേടാനായതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുടെയും പേരുകളും എടുത്തുപറഞ്ഞായിരുന്നു ഷൗക്കത്തിൻറെ പരാമർശം.