ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ബിനോയ് വിശ്വം

  1. Home
  2. Trending

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ബിനോയ് വിശ്വം

binoy-viswam


ലോക് സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിമർശനത്തിൽ ബിനോയ് വിശ്വത്തിന്റെ മറുപടി. തോൽവി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

തോറ്റെങ്കിൽ അത് ഒരാളുടെ മാത്രം കുറ്റമല്ലെന്ന് ചർച്ചകൾക്ക് ബിനോയ് വിശ്വത്തിൻറെ മറുപടി നൽകി. എസ്എഫ്ഐയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്ഐയും എഐഎസ്എഫും തെരുവിൽ പോരടിക്കേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. തെറ്റുകൾ കണ്ടാൽ ഇനിയും ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നടക്കമുള്ള ആവശ്യം സിപിഐയിൽ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നും സിപിഐയിൽ വിമർശനം ഉയർന്നിരുന്നു. സിപിഐഎമ്മിലും സമാന ആവശ്യം ഉയർന്നിരുന്നു.