അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, കൊടുക്കാൻ പണമില്ല; മന്ത്രി സജി ചെറിയാൻ

  1. Home
  2. Trending

അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, കൊടുക്കാൻ പണമില്ല; മന്ത്രി സജി ചെറിയാൻ

Saji


സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മുടങ്ങിയിട്ട് 5 മാസത്തിലേറെയായി.  പരസ്യ പ്രതിഷേധവുമായി ഇടുക്കിയിൽ വൃദ്ധ ഇന്നെല രംഗത്ത് വന്നിരുന്നു.വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ  വൈകിട്ട് റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തത്.അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാൻ 
 

കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയില്ലെങ്കിൽ പദ്ധതികൾ നടക്കുമോയെന്ന്അദ്ദേഹം ചോദിച്ചു. അറുപതിനായിരം കോടി രൂപ ഈ വർഷം കേന്ദ്രം തന്നില്ല.കേരളത്തെ ശത്രു രാജ്യമായി കാണേണ്ട മിത്രമായി കണ്ടാൽ മതി. സംസ്ഥാനാം നിലനിൽക്കാതെ കേന്ദ്രം നിലനിൽക്കുമൊയെന്നും മന്ത്രി ചോദിച്ചു.