ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര അതോറിറ്റി വേണം ; സുപ്രീം കോടതി

  1. Home
  2. Trending

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര അതോറിറ്റി വേണം ; സുപ്രീം കോടതി

   supreme court


ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന അശ്ലീലവും നിന്ദ്യവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം സുപ്രീം കോടതി ആവർത്തിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ സ്വയംനിയന്ത്രണം മാത്രം ഫലപ്രദമാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 'ഇന്ത്യ ഗോട്ട് ലാറ്റന്റ്' എന്ന യൂട്യൂബ് ഷോയിലെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറുകൾക്കെതിരെ വന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

അശ്ലീലമെന്ന് കരുതുന്ന ഓൺലൈൻ ഷോകളുടെ ഉള്ളടക്കം വീക്ഷിക്കുന്നതിന് ആധാർ ഉപയോഗിച്ചുള്ള പ്രായപരിശോധന നടപ്പാക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായങ്ങൾ തേടുന്നതിനായി സർക്കാർ കരട് മാർഗ്ഗനിർദ്ദേശങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.