'അവർ വല്ലാതെ അസ്വസ്ഥരാണ്, കുട്ടികളിൽ ഉണ്ടാകുന്ന അക്രമോസുകത കാണേണ്ടതുണ്ട്'; മുഖ്യമന്ത്രി

പുതു തലമുറ വല്ലാതെ അസ്വസ്ഥരാണ്. ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനം തടയാൻ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു ലഹരി വിരുദ്ധ കൺ ട്രോൾറൂം എഡിജിപി ക്രമസാധനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 87,702 കേസുകൾ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തു. ലഹരിയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ശ്രമം നടത്തി. മയക്കു മരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരളത്തിൽ കൂടുതലാണ്. കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
2024 - 24517 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഫലപ്രദമായി നടക്കുന്നുണ്ട്. 100 കോടിയിൽ താഴെയാണ് പിടിച്ചെടുത്ത ലഹരിയുടെ മൂല്യം. എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ളവർക്ക് തോക്ക് ഉറപ്പാക്കിയിട്ടുണ്ട്. 5 സ്റ്റാർ ഹോട്ടലുകൾ വരുന്നത് മദ്യ വ്യാപനമായി കാണരു ത്. അത് നാടിൻ്റെ പ്രത്യേകതയാണ്. ഇനിയും വരാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വികാരത്തോടൊപ്പമാണ് സർക്കാർ. ആരാണ് പ്രതി എന്ന് നമ്മൾ പറയണ്ട. പൊലിസ് കാര്യക്ഷമമായി അന്വേഷിക്കും. സമീപ കാല സംഭവങ്ങൾ അതീവ ഗൗരവതരമാണ്. ഒറ്റപെട്ടു പരിശോധിക്കേണ്ട വിഷയം അല്ല. പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണ്. ഒരു ചർച്ച കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ല. അതീവ ഗൗരവമുള്ള വിഷയം. ഒരു ഭാഗം നിയമ നടപടിയാണ്. അത് കർശനമായി എടുക്കും. ക്രമസമാധാന പ്രശ്നം മാത്രം അല്ല. രാഷ്ട്രീയമായി ചുരുക്കി കാണേണ്ട. കുട്ടികളിൽ ഉണ്ടാകുന്ന അക്രമോസുകത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.