മൂന്നാം മോദി മന്ത്രിസഭ; സുരേഷ് ഗോപി സാംസ്കാരിക ടൂറിസം സഹമന്ത്രി

  1. Home
  2. Trending

മൂന്നാം മോദി മന്ത്രിസഭ; സുരേഷ് ഗോപി സാംസ്കാരിക ടൂറിസം സഹമന്ത്രി

suresh gopi


 മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി സാംസ്കാരികം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവർത്തിക്കും. ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. ഇന്ന് വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്. സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി അറിയിച്ച സുരേഷ് ​ഗോപി മലക്കം മറിയുകയായിരുന്നു. മന്ത്രി സ്ഥാനത്ത് തുടരുമെന്നും മറ്റെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു പ്രതികരണം. 

മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും