ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് പോഷകാഹരങ്ങൾ ഇനി തിരുവനന്തപുരം നഗരസഭയുടെ വക

  1. Home
  2. Trending

ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് പോഷകാഹരങ്ങൾ ഇനി തിരുവനന്തപുരം നഗരസഭയുടെ വക

mayor


കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാല് , മുട്ട , സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലേത്തിക്കും. ഇതിനായി ബാഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയതായി മേയർ അറിയിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമ-ആർട്ട്സ് അക്കാദമിയുടെ പ്രവേശനോദ്ഘടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മേയർ