ഇത് ആഢംബര ബസല്ല; സാധാരണ ബസ്, ബസിനുള്ളിൽ നിന്ന് മന്ത്രിമാര്‍ ഫെയ്‌സ് ബുക്ക് ലൈവിലെത്തി

  1. Home
  2. Trending

ഇത് ആഢംബര ബസല്ല; സാധാരണ ബസ്, ബസിനുള്ളിൽ നിന്ന് മന്ത്രിമാര്‍ ഫെയ്‌സ് ബുക്ക് ലൈവിലെത്തി

nava kerala


നവകേരള സദസിനായി തയ്യാറാക്കിയത് ആഡംബര ബസല്ലെന്നും സാധാരണ ബസാണെന്നും മന്ത്രിമാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ കസേരകളിലാണ് ഇരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫെയ്സ്ബുക്ക് ലൈവില്‍ മന്ത്രിമാര്‍ പ്രതികരിച്ചു. ബസ്സിന്റെ ഉള്‍വശം ലൈവ് വീഡിയോയിലൂടെ മന്ത്രിമാര്‍ പുറത്തുവിട്ടു.  ഒരു വാഷ്‌ബെയ്‌സിനും അറ്റാച്ച്ഡ് ബാത്ത്‌റൂമും മാത്രമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസില്‍ അധികമായുള്ളതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും തമാശ പറഞ്ഞ് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറെ സന്തോഷത്തോടെയാണ് വിഡിയോയിൽ എല്ലാവരും പോസ് ചെയ്തിരിക്കുന്നത്.

ബസില്‍ ഫ്രിജും അവ്നുമില്ലെന്നും ശുചിമുറിയും ഉള്ളിലേക്ക് കയറുന്നതിനായി ഓട്ടോമറ്റിക് സംവധാനവുമാണ് സംവധാനവുമാണ് ഉള്ളതെന്നും മന്ത്രി ആന്‍റണി രാജുവും നേരത്തെ പ്രതികരിച്ചിരുന്നു.അതേസമയം പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർഗോഡ് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം.