തമിഴ്‌നാട്ടിൽ റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി; എങ്ങനെയാണ് മരണമെന്നും വ്യക്തമല്ല

  1. Home
  2. Trending

തമിഴ്‌നാട്ടിൽ റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി; എങ്ങനെയാണ് മരണമെന്നും വ്യക്തമല്ല

crime


തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.

കോട്ടയം രജിസ്ട്രേഷനിൽ (കെഎൽ 05 എയു 9199) ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌ഥതയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. എന്നാൽ ഇവര്‍ ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്, എന്നാൽ ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.

തമിഴ്‌നാട് പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം മാത്രമേ കാര്‍ തുറന്ന് പരിശോധിക്കൂ. അതിന് ശേഷമേ മൃതദേഹം ആരുടേതെന്നതടക്കം കാര്യങ്ങൾ അറിയാൻ കഴിയൂ. മൃതദേഹങ്ങൾ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.