മണിപ്പുരിൽ വെടിവയ്പ്: 3 കുക്കികൾ കൊല്ലപ്പെട്ടു

  1. Home
  2. Trending

മണിപ്പുരിൽ വെടിവയ്പ്: 3 കുക്കികൾ കൊല്ലപ്പെട്ടു

Manipur


മണിപ്പുരിൽ കാങ്പോക്പി ജില്ലയിൽ മെയ്തെയ് സായുധസംഘത്തിന്റെ വെടിയേറ്റ് 3 കുക്കികൾ കൊല്ലപ്പെട്ടു. ഗോത്ര മേഖലയായ ഐറങ്ങിനും കരാം വാഫൈ ഗ്രാമത്തിനും ഇടയിൽ രാവിലെ 8.20ന് ആണ് ആക്രമണം. ഏതാനും ദിവസം മുൻപ് പലേലിൽ നടന്ന ആക്രമണത്തിലും 3 കുക്കിവിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു.

ഇംഫാൽ ആസ്ഥാനമായ നിരോധിത ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആരോപിച്ചു.

കൊല്ലപ്പെട്ടവരിൽ താഡോ ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറിയും സംഗീതജ്ഞനുമായ ഗാമിൻലുൺ കിഗ്പെനും ഉൾപ്പെടുന്നു. യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് അക്രമികൾ വെടിവയ്പ് നടത്തിയത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു പൊലീസ് ഭാഷ്യം.

മെയ്തെയ് ഭീകരസംഘടനകൾ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഇംഫാൽ താഴ് വരയിൽ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പിലാക്കണമെന്നും ഐടിഎൽഎഫ് ആവശ്യപ്പെട്ടു.

നിലവിൽ ഇംഫാൽ താഴ്‍വരയിൽ ഈ നിയമം എടുത്തുകളഞ്ഞിരിക്കുകയാണ്. കുക്കി സായുധസംഘടനകൾ സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഗോത്രമേഖലയിൽ നിയമം നിലവിലുണ്ട്.