തൃശൂര്‍ പൂരം കലക്കല്‍: വീണ്ടും അന്വേഷണമെന്ന തീരുമാനത്തില്‍ പ്രതീക്ഷയുണ്ടെന്ന് വിഎസ് സുനില്‍ കുമാര്‍

  1. Home
  2. Trending

തൃശൂര്‍ പൂരം കലക്കല്‍: വീണ്ടും അന്വേഷണമെന്ന തീരുമാനത്തില്‍ പ്രതീക്ഷയുണ്ടെന്ന് വിഎസ് സുനില്‍ കുമാര്‍

VS SUNIL KUMAR



തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലില്‍ വീണ്ടും അന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയില്‍ പ്രതീക്ഷയുണ്ടെന്ന് വിഎസ് സുനില്‍ കുമാര്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സര്‍ക്കാരിന് സ്വീകാര്യമല്ലാത്തത് കൊണ്ടായിരിക്കുമല്ലോ തള്ളിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ട് വരണമെന്നും അത് വൈകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ റിപ്പോര്‍ട്ടിന് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നതില്‍ അന്ന് കേസെടുക്കാത്ത പോലീസ് ഇന്നെങ്കിലും അതിന് തയ്യാറാകണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളില്‍ ആണ് അന്വേഷണ ശുപാര്‍ശ.