എക്സിറ്റ് പോളുകള്‍ എൻഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നത്; ജയ സാധ്യതയുള്ള 4 മണ്ഡലങ്ങൾ പറഞ്ഞ് തുഷാർ

  1. Home
  2. Trending

എക്സിറ്റ് പോളുകള്‍ എൻഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നത്; ജയ സാധ്യതയുള്ള 4 മണ്ഡലങ്ങൾ പറഞ്ഞ് തുഷാർ

thushar vellapalli


എക്സിറ്റ് പോളുകള്‍ എൻഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നതാണെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജയിക്കുമെന്നതായിരുന്നു കണക്ക്.

ബിഡിജെഎസ് കൂടി വിജയം തീരുമാനിക്കും. ഇത്തവണ കേന്ദ്ര മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ വാഗ്ദാനം വന്നാൽ അത് ആലോചിച്ചു തീരുമാനിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

രാജ്യസഭാംഗമോ കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്നത് നിരസിച്ചതാണ്. ബിഡിജെഎസ് ഉണ്ടാക്കിയത് തനിക്ക് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം വന്നേക്കാം എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നത്. ഇത്തവണ സാഹചര്യം അനുകൂലമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.