എയർ ഇന്ത്യ എക്‌സ്പ്രസിൽ 1000 രൂപയിൽ താഴെ ടിക്കറ്റ് ലഭിക്കും

  1. Home
  2. Trending

എയർ ഇന്ത്യ എക്‌സ്പ്രസിൽ 1000 രൂപയിൽ താഴെ ടിക്കറ്റ് ലഭിക്കും

Air ticket prices are skyrocketing


 883 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്പ്ലാഷ് സെയില്‍ ആരംഭിച്ചു.സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി നാളെ വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress. com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ലഭിക്കുക.മറ്റു ബുക്കിംഗ് ചാനലുകളിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ 1096 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.

വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുവര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ മൂന്നുകിലോ അധിക കാബിന്‍ ബാഗേജ് സൗജന്യവും ലഭിക്കും.