102 ലോക്സഭാ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30

  1. Home
  2. Trending

102 ലോക്സഭാ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30

VOTE 123


ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഉത്സവാഘോഷം കണക്കിലെടുത്ത് ബിഹാറിൽ നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത് അവസാനിക്കുക.

നാളെ മുതൽ തന്നെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനയും ആരംഭിക്കും. മാർച്ച് 30 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 19നാണ് നടക്കുക.

അതേസമയം തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർഥിയുമായ കെ അണ്ണാമലൈ, മുൻ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ ചെന്നൈ സെൻട്രലിലെ സ്ഥാനാർത്ഥിയുമായ ദയാനിധി മാരൻ തുടങ്ങിയ പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും.