കർണാടകയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി; 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

  1. Home
  2. Trending

കർണാടകയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി; 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

BOREWELL


കർണാടകയിലെ വിജയപുരയിൽ  കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. നീണ്ട 20 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എന്നാൽ കുഞ്ഞിൻറെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. 

വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ ഇന്നലെ വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഏറെ ദൂരം താഴേക്ക് കുഞ്ഞ് വീണിരുന്നു എന്നാണ് സൂചന. കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.