കിഫ്ബി റോഡുകൾക്ക് ടോള്‍; കാലത്തിനനുസരിച്ചുള്ള നിലപാട് മാത്രമെന്ന് എൽഡിഎഫ് കണ്‍വീനര്‍

  1. Home
  2. Trending

കിഫ്ബി റോഡുകൾക്ക് ടോള്‍; കാലത്തിനനുസരിച്ചുള്ള നിലപാട് മാത്രമെന്ന് എൽഡിഎഫ് കണ്‍വീനര്‍

tp-ramakrishnan


കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ടോൾ വേണ്ടെന്നുവെച്ചാൽ വികസനത്തിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ല. ടോൾ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും, കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

എലപ്പുള്ളിയിൽ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ എന്തൊക്കെ എൽഡിഎഫിൽ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും ആര്‍ജെഡി പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ടിപി  രാമകൃഷ്ണൻ പറഞ്ഞു. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.