ടി.പി വധക്കേസ്; ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

  1. Home
  2. Trending

ടി.പി വധക്കേസ്; ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

tp


ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്.
12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി , സതിശ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.