സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല, വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ: എഡിജിപി വിവാദത്തില്‍ ടിപി രാമകൃഷ്ണന്‍

  1. Home
  2. Trending

സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല, വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ: എഡിജിപി വിവാദത്തില്‍ ടിപി രാമകൃഷ്ണന്‍

tp-ramakrishnan


എഡിജിപി  എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന്  മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐക്കു ബോധ്യപ്പെടുന്നില്ലെന്ന് സിപിഐയോട് തന്നെ ചോദിക്കണമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ല. വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്‍റിന്  മുന്നിലുണ്ട്. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കും

പി ശശിക്കെതിരായ  അൻവറുടെ പരാതി ഇടതുപക്ഷ  മുന്നണിക്ക് മുന്നിൽ വന്നിട്ടില്ല. തന്‍റെ  ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.