ട്രഷറികളും 2000 രൂപ നോട്ട് സ്വീകരിക്കും; സർക്കാർ നിർദേശം

  1. Home
  2. Trending

ട്രഷറികളും 2000 രൂപ നോട്ട് സ്വീകരിക്കും; സർക്കാർ നിർദേശം

2000


സംസ്ഥാനത്തെ ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. എന്നാൽ, നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. 

2000 രൂപയുടെ  നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നും ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ  2000ത്തിന്റെ നോട്ടുകൾ നിലവിൽ സ്വീകരിക്കില്ല.