ആദിവാസി യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: ഭർത്താവ് കസ്റ്റഡിയിൽ

  1. Home
  2. Trending

ആദിവാസി യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: ഭർത്താവ് കസ്റ്റഡിയിൽ

crime


ഇടുക്കി അടിമാലി പഞ്ചായത്തിൽ ആദിവാസി യുവതിയെ കുടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈൽ ആദിവാസി കുടിയിൽ താമസിക്കുന്ന  ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ് മരിച്ചത്. കൊലപാതകം എന്ന് സംശയം. 

ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.