ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരം; യു.എൻ ഓഫിസുകളിൽ പതാക താഴ്‌ത്തിക്കെട്ടി ദുഃഖാചരണം
ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരാഞ്ജലിയർപ്പിച്ച് ലോകമെമ്പാടുമുള്ള യു.എൻ ഓഫിസുകളിൽ പതാക താഴ്‌ത്തിക്കെട്ടി. ജീവനക്കാർ ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.
ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ 101 ജീവനക്കാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന യു.എൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ്(യു.എൻ.ആർ.ഡബ്ല്യു.എ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്നു രാവിലെ 9.30ന് ആണ് ബാങ്കോക്, ടോക്യോ, ബെയ്ജിങ് തുടങ്ങിയ ഓഫിസുകളിലാണ് ആദ്യമായി നീലധവള നിറത്തിലുള്ള പതാക താഴ്‌ത്തിക്കെട്ടിയത്. തുടർന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതു പിന്തുടർന്നുള്ള മൗനമാചരണവും ദുഃഖാചരണവും നടന്നു. ജനീവയിലെ യു.എൻ ആസ്ഥാനത്തും പ്രത്യേക പരിപാടികൾ നടന്നു. കാബൂളിൽ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി പരിപാടികൾക്കു നേതൃത്വം നൽകി.