'നിഷ്പക്ഷമെന്ന് തോന്നിക്കുന്ന രീതിയില്‍ എങ്കിലും പ്രവർത്തിക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

  1. Home
  2. Trending

'നിഷ്പക്ഷമെന്ന് തോന്നിക്കുന്ന രീതിയില്‍ എങ്കിലും പ്രവർത്തിക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

election-commission


തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറിയ അവസ്ഥയാണ് രാജ്യത്തുള്ളതെന്നാണ് ടി എം സിയുടെ ആരോപണം.

മോദിയുടെ വിദ്വേഷ പരാമർശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് തൃണമൂൽ നേതാക്കൾ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന രീതിയില്‍ എങ്കിലും പ്രവർത്തിക്കണമെന്നും പരിഹസിച്ച ടി എം സി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കുകയും ചെയ്തു.