ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം: കർശന പരിശോധന തുടരുന്നു, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി നഗരസഭ

  1. Home
  2. Trending

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം: കർശന പരിശോധന തുടരുന്നു, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി നഗരസഭ

amayizhanjan


ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരുവനന്തപുരം നഗരസഭ. ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. നഗരസഭാ സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.


മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. ജൂലൈ 18 മുതൽ 23 വരെ 12 കേസുകൾ റജിസ്റ്റർ ചെയ്തു. 1.42 ലക്ഷം രൂപ പിഴയീടാക്കി. 65 പേർക്ക് നോട്ടീസ് നൽകി. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടി. മറ്റൊരു സ്ഥാപനത്തിനെതിരെ പ്രൊസിക്യൂഷൻ നടപടി തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.