തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു മരണം

  1. Home
  2. Trending

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു മരണം

accident


തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മരിച്ചവരിൽ സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു.

സേലം ജില്ലയിലെ ഇടപ്പാടിയിൽനിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. നാമക്കൽ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.