ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണം; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

  1. Home
  2. Trending

ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണം; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

HARIYANA


ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് നടക്കണമെന്നാവശ്യപ്പെട്ട് ജൻനായക് ജനതാ പാർട്ടി (ജെജെപി). വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജെജെപി ​ഗവർണർക്ക് കത്തയച്ചു. സർക്കാരിന് ഭൂരിപക്ഷം ഇല്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ജെജെപി ആവശ്യപ്പെട്ടു.

ഹരിയാനയിലെ ബിജെപി സ‍ർക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഈ ആഴ്ച ആദ്യം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെജെപി നേതാവും മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല വ്യാഴാഴ്ച ​ഗവർണർക്ക് കത്തെഴുതിയത്. തന്റെ പാർട്ടി ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്നും സർക്കാർ രൂപീകരിക്കാൻ മറ്റ് പാർട്ടികളെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.