തീവ്രവാദ ബന്ധമെന്നു സംശയം: ഗുവാഹത്തിയിൽ രണ്ടു ബംഗ്ലദേശികൾ അറസ്റ്റിൽ ‌‌

  1. Home
  2. Trending

തീവ്രവാദ ബന്ധമെന്നു സംശയം: ഗുവാഹത്തിയിൽ രണ്ടു ബംഗ്ലദേശികൾ അറസ്റ്റിൽ ‌‌

attack


തീവ്രവാദ സംഘടനയായ അൽഖായിദയുമായി  ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റുചെയ്തു. ബഹർ മിയ (30), റസൽ മിയ (40) എന്നിവരാണ് അറസ്റ്റിലായത്. ഗുവാഹത്തി റെയിൽവേസ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീം (എബിടി) അംഗങ്ങളാണ് ഇവർ. അൽഖായിദയുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. 

പാസ്പോർട്ടില്ലാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന ഇവരുടെ കയ്യിൽനിന്ന് വ്യാജ ആധാറും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ആകർഷിച്ച് അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.