തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു

  1. Home
  2. Trending

തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു

car fire


വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്. 

വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണു അപകടം നടന്നതെന്നാണു പൊലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണു കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.