ചപ്പാരം ഏറ്റുമുട്ടലിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി; 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്‌ഐആര്‍

  1. Home
  2. Trending

ചപ്പാരം ഏറ്റുമുട്ടലിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി; 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്‌ഐആര്‍

Upa


ചപ്പാരം ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്‌ഐആര്‍. പിടിയിലായ ചന്ദ്രു, ഉണ്ണിമായ, ഓടിരക്ഷപ്പെട്ട രണ്ടുപേര്‍, ഇവര്‍ക്ക് പുറമെ വീട്ടിന് സമീപം സായുധനായ ഒരാള്‍ കൂടി കാവലുണ്ടായിരുന്നു എന്നാണ് പൊലീസ് എഫ്‌ഐആര്‍.

ഇയാള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ പലതവണ വെടിവച്ചെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് എതിരെ യുഎപിഎ ചുമത്തി.

നിലവില്‍ 4 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സേനാവിഭാഗങ്ങളില്‍ നിന്ന് അപഹരിച്ചതാണ്. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന ഇന്ന് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.

പിടിച്ചെടുത്ത ഏതൊക്കെ തോക്കുകളില്‍ നിന്നാണ് വെടിവച്ചത് എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ കൂടിയാണ് പരിശോധന. ഇതുപൂര്‍ത്തിയായാല്‍, ഉടനെ തന്നെ പൊലീസ് മാവോയിസ്റ്റുകളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കല്‍പ്പറ്റ കോടതി അനുവദിച്ചിരിക്കുന്നത്. കാട്ടിലേക്ക് ഓടിമറഞ്ഞു രക്ഷപ്പെട്ട മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.