നിർമ്മാണത്തിലിരുന്ന ശുചിമുറി കെട്ടിടം തകർന്നു; 6 മരണം

  1. Home
  2. Trending

നിർമ്മാണത്തിലിരുന്ന ശുചിമുറി കെട്ടിടം തകർന്നു; 6 മരണം

utti


ഊട്ടിയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ആറു തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഏഴ് പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഊട്ടി ലവ്ഡേൽ ഗാന്ധിനഗറിനടുത്ത് 12 മണിയോടെയാണ് അപകടമുണ്ടായത്. മുത്തുലക്ഷ്മി, സംഗീത, ഭാഗ്യം, ഉമ, സഖില, രാധ എന്നിവരാണ് മരിച്ചത്. മഹേഷ്, ഗാന്ധി, തോമസ്, ജയന്തി തുടങ്ങിയവർ പരിക്കേറ്റ് ചികിത്സയിലാണ്.