ഏകീകൃത സിവിൽ കോഡ്; ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ, ജയ്ശ്രീറാം വിളികളോടെ എംഎല്‍എമാര്‍

  1. Home
  2. Trending

ഏകീകൃത സിവിൽ കോഡ്; ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ, ജയ്ശ്രീറാം വിളികളോടെ എംഎല്‍എമാര്‍

civil code


ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ  മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി  അവതരിപ്പിച്ചു.  ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. രാവിലെ ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോൺ​ഗ്രസ് സഹകരിക്കണമെന്നും  പറഞ്ഞു.  ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും, കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്കിയില്ലെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി. പ്ലക്കാർഡുകളുമായി കോൺ​ഗ്രസ് നേതാക്കൾ സഭയിൽ പ്രതിഷേധിച്ചു