അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്കയും; ന്യായവും സുതാര്യവുമായ നടപടി ഉണ്ടാവണം

  1. Home
  2. Trending

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്കയും; ന്യായവും സുതാര്യവുമായ നടപടി ഉണ്ടാവണം

kejriwal


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്കയും. കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതും തുടർന്നുള്ള സംഭവ വികാസങ്ങളും അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും നിരീക്ഷിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് വക്താവ് പറഞ്ഞു. ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റിൽ ജർമ്മനിയുടെ വിദേശകാര്യ ഓഫീസ് പ്രതികരിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെയും പ്രതികരണം.

മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ, ആരോപണങ്ങൾ നേരിടുന്ന ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്നായിരുന്നു ജർമ്മനിയുടെ വിദേശകാര്യ ഓഫീസ് ഊന്നിപ്പറഞ്ഞത്. എന്നാൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ജർമ്മനിയുടെ പ്രതികരണത്തെ പിന്തള്ളി. രാജ്യത്തിന്റെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമാണ് അത്തരം പരാമര്‍ശങ്ങളെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.