മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം; പ്രതിപക്ഷം ഔദാര്യത്തിന് വേണ്ടി വാലാട്ടി നിൽക്കില്ല; വി ഡി സതീശൻ

  1. Home
  2. Trending

മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം; പ്രതിപക്ഷം ഔദാര്യത്തിന് വേണ്ടി വാലാട്ടി നിൽക്കില്ല; വി ഡി സതീശൻ

vd satheeshan


മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഔദാര്യത്തിന് വേണ്ടി നിൽക്കില്ല. അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇത് തന്നെയാണ്. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണ്. അടിയന്തരപ്രമേയം വേണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പിണറായി വിജയൻ സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷത്തിന്റെ അവകാശം മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

52 വെട്ടുവെട്ടി കൊന്നിട്ടും ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ കെ കെ രമയ്ക്ക് എതിരെ പ്രചാരണം നടത്തുന്നു. കെ കെ രമയെ നിലത്തിട്ട് ചവിട്ടുകയാണ് ഉണ്ടായത്. സിപിഎമ്മിന് മനഃസാക്ഷിയില്ല. ഒടിയാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണ്. ജനറൽ ആശുപത്രിയിൽ വച്ചാണ് കൈക്ക് പ്ലാസ്റ്ററിട്ടത്. ജനറൽ ആശുപത്രിക്ക് എതിരെ നടപടി എടുക്കട്ടെയെന്നും സതീശൻ ആഞ്ഞടിച്ചു.

അതേസമയം മന്ത്രി റിയാസിനെതിരെ വീണ്ടും പരിഹാസവാക്കുകളുമായി വി ഡി സതീശൻ എത്തി. ആരുടെ നട്ടെല്ലാണ് വാഴപ്പിണ്ടിയും വാഴ നാരും എന്ന് സതീശൻ ചോദിച്ചു. റിയാസ് പറഞ്ഞതുപോലുള്ള നേതാക്കളുടെ പാരമ്പര്യം തനിക്കില്ല. പക്ഷേ സ്‌പോൺസേഡ് സീരിയലിൽ അല്ല വർക്ക് ചെയ്യുന്നത്. റിയാസ് ഇടയ്ക്ക് പത്രം വായിക്കുകയും വാർത്ത കാണുകയും വേണം. പരിണിതപ്രജ്ഞർ ഒരു പാട് ഉള്ളപ്പോൾ മന്ത്രി ആയതിന്റെ അമ്പരപ്പാണ് റിയാസിന്. സ്വപ്നയ്‌ക്കെതിരെ ഒരു നോട്ടീസ് പോലും അയയ്ക്കാത്ത ആളാണ് റിയാസ്. കുടുംബത്തെ മുഴുവൻ അപഹസിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്തയാളാണെന്നും റിയാസിനെതിരെ പ്രതിപക്ഷ നേതാവ് പറഞ്ഞു.