വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ്
ഈഴവ വിരോധിയെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ശ്രീനാരായണഗുരു എന്താണോ പറയാനും ചെയ്യാനും പാടില്ലെന്ന് പറഞ്ഞത് അതാണ് വെള്ളാപ്പള്ളി പറയുകയും ചെയ്യുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര് വർഗീയത പറഞ്ഞാലും ഞങ്ങൾ എതിർക്കും. വിദ്വേഷ കാമ്പയിൻ ആര് നടത്തിയിലും അതിനെതിരെയും സംസാരിക്കും.
തെരഞ്ഞെടുപ്പ് എന്ന് കരുതി മാറ്റിവെക്കില്ല. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ശരി. 25 വർഷമായി ഞാൻ എം.എൽ.എയാണ്. എന്റെ മണ്ഡലത്തിൽ 52 ശതമാനവും ഇഴവ സമുദായമാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നവർ മണ്ഡലത്തിലുള്ളവരാണ്. ഞാൻ ശ്രീനാരായണീയനും ഗുരുദർശന ഇഷ്ടപ്പെടുന്നയാളും വിശ്വസിക്കുന്നയാളും അവയുടെ പ്രചാരകനും കൂടിയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
