കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

  1. Home
  2. Trending

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

vafa firos


കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അതേസമയം കേസില്‍ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍  ഒരാള്‍ പോലും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് വാക്കാല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ബഷീറിന്റെ മരണം. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കെ എം ബഷീറിനെ ഇടിച്ച വാഹനം.