വളാഞ്ചേരിയിൽ ലോറി മറിഞ്ഞ് മൂന്നു പേർ മരിച്ചു

  1. Home
  2. Trending

വളാഞ്ചേരിയിൽ ലോറി മറിഞ്ഞ് മൂന്നു പേർ മരിച്ചു

accident


മലപ്പുറത്ത് ലോറി മറഞ്ഞ് മൂന്നു പേര് മരിച്ചു. ദേശീയപാത 66ൽ പതിവായി അപകടങ്ങൾ ഉണ്ടാകുന്ന വളാഞ്ചേരി വട്ടപ്പാറ വളവിലാണ് ഉള്ളി കയറ്റി വന്ന ലോറി മറിഞ്ഞത്. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്.

തലകീഴായി മറിഞ്ഞതിനാൽ ലോറിയിലുണ്ടായിരുന്ന മൂന്നു പേരും കാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കാബിൻ ഉയർത്താൻ ഏറെ നേരം വേണ്ടിവന്നു. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. മരിച്ചവർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.