മസാലദോശയിൽ തേരട്ട; എറണാകുളത്ത് ഹോട്ടൽ അടപ്പിച്ചു

  1. Home
  2. Trending

മസാലദോശയിൽ തേരട്ട; എറണാകുളത്ത് ഹോട്ടൽ അടപ്പിച്ചു

dosa


എറണാകുളം പറവൂരിലെ ഹോട്ടലിൽ മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി. പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നത്. പിന്നാലെ പറവൂർ നഗരസഭ ഹോട്ടൽ അടപ്പിച്ചു. നഗരസഭാ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്. ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.

പരാതി ഉയർന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്. ഇതേ തുടർന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു. ഹോട്ടലിലെ ഭക്ഷ്യ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു.