ജാനകി സിനിമ വിവാദത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

സിനിമക്ക് ജാനകിയും മംഗലശേരി നീലകണ്ഠനും പാടില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. നീലകണ്ഠൻ എന്ന പേര് മാറ്റണമെന്നും സെൻസർ ബോർഡ് പറയുമോ? ഇതിന് മുൻപും ജാനകി എന്ന പേര് സിനിമകൾക്ക് വന്നിട്ടുണ്ടല്ലോ. ഡൽഹിയിൽ ഇരിക്കുന്നവർ എത്രമാത്രം തരംതാണിരിക്കുന്നു എന്നതിന്റെ തെളിവാണിത്. അധികാരത്തിൽ ഇരുന്നു കൊണ്ട് എല്ലായിടത്തും കൈ കടത്തുകയാണ്. ഇക്കാര്യത്തിൽ സിനിമാ പ്രവർത്തകർക്കൊപ്പമാണ് പ്രതിപക്ഷം.
സുരേഷ് ഗോപി അഭിനയിച്ചിട്ടു പോലും ജാനകി എന്ന പേര് മാറ്റിയാലെ പ്രദർശനാനുമതി നൽകുവെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ഇതു പോലുള്ളവരെയാണോ സെൻസർ ബോർഡിൽ ഇരുത്തിയിരിക്കുന്നത്. ഇങ്ങനെയെങ്കിൽ നോവലുകളിലും ഇത്തരം പേരുകൾ ഉപയോഗിക്കാൻ പാടില്ലെന്ന അവസ്ഥ വരും. ഇന്ത്യയെ ഏത് നൂറ്റാണ്ടിലേക്കാണ് ഇവർ വലിച്ചു കൊണ്ട് പോകുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.