'മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ട വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടി നിരത്തി'; സ്പീക്കർക്ക് പരാതി നൽകി വിഡി സതീശൻ

  1. Home
  2. Trending

'മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ട വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടി നിരത്തി'; സ്പീക്കർക്ക് പരാതി നൽകി വിഡി സതീശൻ

vd satheeshan


മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ട പ്രതിപക്ഷത്തിൻറെ വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ ബോധപൂർവം വെട്ടി നിരത്തിയെന്ന് പരാതി. സംഭവത്തിൽ നിയമസഭ സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് പരാതി നൽകി. മറ്റന്നാൾ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ചോദ്യങ്ങൾ വെട്ടിനിരത്തിയെന്ന പരാതി ഉയരുന്നത്.

വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച,  പൂരം കലക്കൽ, കാഫിർ സ്‌ക്രീൻ ഷോട്ട് അടക്കമുള്ള ചോദ്യങ്ങൾ ഒഴിവാക്കിയെന്നാണ് പരാതി. 49 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് നിയമസഭയിൽ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നാണ് പ്രതിപക്ഷത്തിൻറെ പരാതി. ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കിയെന്നും പരാതിയുണ്ട്.