ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം; കർഷകരോട് ക്രൂരമായ അവഗണന; വിഡി സതീശൻ

  1. Home
  2. Trending

ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം; കർഷകരോട് ക്രൂരമായ അവഗണന; വിഡി സതീശൻ

vd


കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി.

ഹൈക്കോടതിയിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാറിൽ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. മുൻപ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കേന്ദ്രം നൽകിയത്. ഇവിടെ ജിഎസ്ടിയിലും അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കിട്ടിയത്. ജിഎസ്ടി നഷ്ടപരിഹാരം ഏറ്റവും കൂടുതൽ കിട്ടിയ സംസ്ഥാനമാണ് കേരളം. ജനങ്ങളെ സർക്കാർ വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.