വീരപ്പന്റെ മകൾ വിദ്യാറാണി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

  1. Home
  2. Trending

വീരപ്പന്റെ മകൾ വിദ്യാറാണി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

vidhya


വനം കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി (വിദ്യ) കൃഷ്ണഗിരിയിൽ നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥിയായി മത്സരിക്കും. അഭിഭാഷകയായ വിദ്യാറാണി 2020ൽ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

പാർട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ച് എൻടികെയിൽ ചേരുകയായിരുന്നു. കൃഷ്ണഗിരിയിൽ സ്കൂൾ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികൾക്കിടയിൽ സ്വാധീനമുണ്ട്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യ ഉൾപ്പെടെ 20 വനിതാ സ്ഥാനാർഥികളെയാണ് എൻടികെ പ്രഖ്യാപിച്ചത്.