പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; പ്രതി ചാണ്ടി ഷമീം പിടിയില്‍

  1. Home
  2. Trending

പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; പ്രതി ചാണ്ടി ഷമീം പിടിയില്‍

fire


വളപട്ടണത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം തീ കൊളുത്തിയെന്നാണ് പരാതി.  പ്രതി ചാണ്ടി ഷമീം പിടിയിലായി. ഒരു ജീപ്പും ബൈക്കും പൂര്‍ണമായി കത്തി, കാറും സ്കൂട്ടറും ഭാഗികമായി കത്തിനശിച്ചു.

പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്റെ സഹോദരനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് അറിയിച്ചു.