വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

  1. Home
  2. Trending

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

afan


 കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സെല്ലിൽ ചികിത്സയിൽ കഴിയുന്ന അഫാനെ ചൊവ്വാഴ്ചയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ എത്തിച്ചശേഷമാകും പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന.

അതേസമയം, അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോ​ഗസ്ഥരേയും നിയോ​ഗിച്ചിട്ടുണ്ട്.

ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് അഫാൻ ജയിലുദ്യോ​ഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെൺസുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞിരുന്നു.