സർക്കാർ രൂപീകരണത്തിൽ എടുത്തുചാടി കോൺഗ്രസ് തീരുമാനമെടുക്കില്ല: കെസി വേണുഗോപാൽ

  1. Home
  2. Trending

സർക്കാർ രൂപീകരണത്തിൽ എടുത്തുചാടി കോൺഗ്രസ് തീരുമാനമെടുക്കില്ല: കെസി വേണുഗോപാൽ

kc


രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിൽ എടുത്തു ചാടി കോൺഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാൽ. ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും.

രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും. കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കും. കെ മുരളീധരനെ തൃശ്ശൂരിൽ നിർത്തിയത് പാർട്ടിയാണ്.

രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു