വരുമാന സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കിയില്‍ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി

  1. Home
  2. Trending

വരുമാന സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കിയില്‍ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി

bribe


 വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി. ഇടുക്കി തഹസില്‍ദാര്‍ ജയ്‌സ് ചെറിയാനാണ് അറസ്റ്റിലായത്. കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്‍ തന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ ജയ്‌സ് ചെറിയാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്നു പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.  കഴിഞ്ഞദിവസം രാത്രി കട്ടപ്പനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.