സമുദ്രാതിർത്തി ലംഘിച്ചു; 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി

രാമനാഥപുരം ജില്ലയിൽ നിന്ന് പുറപ്പെട്ട 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന മൂന്ന് ഇന്ത്യൻ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടികൂടി. ബോട്ടുകളും പിടിയിലായ മത്സ്യത്തൊഴിലാളികളും ഇരണാതീവിലേക്ക് കൊണ്ടുപോയി. ഇവരെ നിയമനടപടികൾക്കായി കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറേറ്റിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.