ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴയീടാക്കും; ഈ മാസം ബോധവത്‌കരണം മാത്രം

  1. Home
  2. Trending

ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴയീടാക്കും; ഈ മാസം ബോധവത്‌കരണം മാത്രം

ai camera kerala


ഈ മാസം ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. മുന്നറിയിപ്പ് നോട്ടിസ് നൽകുന്നത് ഒരു മാസം കൂടി തുടരും. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇത് ജൂൺ അഞ്ചിലേക്ക് മാറ്റി. റോഡ് ക്യാമറ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം. എന്നാൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോൾ ഇളവ് നൽകുന്നത് സംബന്ധിച്ച് തീരുമാനമായില്ല.

ഏപ്രിൽ 20ന് റോഡ് ക്യാമറ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. മെയ് 19 വരെ പിഴയീടാക്കാതെ ബോധവൽക്കരണമാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഇതിനിടെയാണ് ക്യാമറ സ്ഥാപിച്ചതിനെതിരെ അഴിമതി ആരോപണവും വിവാദവുമുണ്ടാകുന്നത്. ഇതുകൂടാതെ ഇരുചക്ര വാഹനങ്ങളിൽ പോകുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് 3 പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തണമെന്നും ആവശ്യമുണ്ടായിരുന്നു. 

ക്യാമറ പദ്ധതിക്കു കരാർ നൽകിയതിൽ ക്രമക്കേടുണ്ടോ എന്നു പഠിച്ച പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് വ്യാഴാഴ്ച വ്യവസായ വകുപ്പിനു റിപ്പോർട്ട് സമർപ്പിക്കും. കരാറെടുത്ത് ഉപകരാർ നൽകിയ ബെംഗളൂരുവിലെ എസ്ആർഐടി കമ്പനിയുടെ സിഇഒ വിവാദം വിശദീകരിക്കാൻ ഇന്നു തിരുവനന്തപുരത്തു മാധ്യമങ്ങളെ കാണുന്നുണ്ട്.