എഐ ക്യാമറ: 'വിഐപി' നിയമലംഘകരും പിഴ ഒടുക്കേണ്ടിവരും; മോട്ടോർ വാഹന വകുപ്പ്

  1. Home
  2. Trending

എഐ ക്യാമറ: 'വിഐപി' നിയമലംഘകരും പിഴ ഒടുക്കേണ്ടിവരും; മോട്ടോർ വാഹന വകുപ്പ്

camera


എഐ ക്യാമറ നിരീക്ഷണത്തിൽ നിന്നും പിഴയീടാക്കുന്നതിൽ നിന്നും വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

എന്നാൽ  ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എംവിഡി നിലപാട്. വിവരാവകാശ പ്രവർത്തകൻ ബോബൻ മാട്ടുമന്ത ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.