വിവോ എക്സ്200 എഫ്ഇ ഇന്ത്യയിലേക്ക്; ലോഞ്ച് തീയതി പുറത്തുവിട്ട് ടിപ്‍സ്റ്റർ

  1. Home
  2. Trending

വിവോ എക്സ്200 എഫ്ഇ ഇന്ത്യയിലേക്ക്; ലോഞ്ച് തീയതി പുറത്തുവിട്ട് ടിപ്‍സ്റ്റർ

vivo x200    


വിവോ എക്സ്200 എഫ്ഇ (Vivo X200 FE) ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എന്നാൽ ചൈനീസ് ടെക് ബ്രാൻഡിൽ നിന്ന് ഔദ്യോഗിക ലോഞ്ച് തീയതി സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ഈ മാസം അവസാനം ഹാൻഡ്‌സെറ്റ് അനാച്ഛാദനം ചെയ്യുമെന്നാണ് ടിപ്‍സ്റ്റർമാരുടെ റിപ്പോർട്ടുകൾ. മൂന്ന് കളർ ഓപ്ഷനുകളിൽ എക്സ്200 എഫ്ഇ ഇന്ത്യയിൽ വിൽക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ 14ന് ഉച്ചയ്ക്ക് 12 മണിക്ക് വിവോ എക്സ്200 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ടിപ്‍സ്റ്ററായ Passionate Geekz അവകാശപ്പെട്ടു.

ആംബർ യെല്ലോ, ലക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോണിൻറെ ടീസർ വിവോ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇനി ഫ്രോസ്റ്റ് ബ്ലൂ ഷേഡിലും ഈ ഫോൺ ലഭ്യമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ തായ്‌വാനിലും മലേഷ്യയിലും കറുപ്പ്, നീല, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിൽ വിവോ എക്സ്200 എഫ്ഇ സ്‌മാർട്ട്‌ഫോൺ ലഭ്യമാണ്.