വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

  1. Home
  2. Trending

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

vs achuthanandan  


മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.